പയ്യോളി: അറ്റകുറ്റപ്പണികൾക്കായി പയ്യോളിയിൽ റെയിൽവേ ഗേറ്റ് (ലവൽ ക്രോസിംഗ്) അടച്ചിടും.
തിക്കോടി പയ്യോളി സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 210 എ (പയ്യോളി ഒന്നാം ഗേറ്റ്) റെയിൽവേ കി മീ 701/200-300, അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 18 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് അടച്ചിടുക.
വാഹന യാത്രികർ സമീപത്തുള്ള മറ്റ് ലെവൽ ക്രോസുകളിലൂടെ റോഡ് ഗതാഗതം ഉപയോഗിക്കുന്നതിന് ക്രമീകരിക്കണമെന്ന് സതേൺ റെയിൽവേ സെക്ഷൻ എഞ്ചിനീയർ സന്ദീപ് അറിയിച്ചു.



































Discussion about this post