കൊയിലാണ്ടി: സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ. ഇരിങ്ങൽ കോട്ടക്കൽ താരേമ്മൽ ബാബു (57) വാണ് കൊയിലാണ്ടി റെയ്ഞ്ച് എക്സൈസിൻ്റെ പിടിയിലായത്. ഇന്ന് രാവിലെ നടന്ന പരിശോധനക്കിടയിലാണ് ഇരിങ്ങലിൽ വെച്ച് 180
മില്ലിയുടെ 104 കുപ്പി മാഹി മദ്യവുമായി (18.72 ലിറ്റർ) മദ്യവുമായി പിടിയിലായത്. മദ്യം കടത്തിയ സ്കൂട്ടറും പിടിച്ചെടുത്തു.
അസി. എക്സൈസ് ഇൻസ്പക്ടർ കെ എൻ റിമേഷ്, പി ഒ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി പി ഷൈജു, സോനേഷ്കുമാർ, വിചിത്രൻ
എന്നിവർ ചേർന്നാണ് പിടികൂടിയത്.
Discussion about this post