പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്തത് പ്രാദേശിക ബിജെപി നേതാവിന്റെ പേരെഴുതി വെച്ച ശേഷം. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.

പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ഇരുവരും തമ്മിലുള്ള സൗഹൃദം അതിരുവിടുന്നതായി തോന്നിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ടെന്നും കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഭര്‍ത്താവിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ശരണ്യ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന കാര്യം പ്രജീവ് തന്നെയാണ് ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചതും.






































Discussion about this post