കൊച്ചി: മഹാരാജാസ് കോളേജിലെ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി. കൊച്ചി തോപ്പുംപടി പാലത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ രക്ഷപ്പെടുത്തി.
ഫോര്‍ട്ട് കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഇയാളുടെ സഹോദരന് മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണിയെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയാണ് മാലിക്.സംഘര്‍ഷത്തില്‍
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടി,വനിതാ പ്രവര്‍ത്തകയായ റൂബി അടക്കം പത്ത് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്യു നേതാക്കളായ നിയാസ് റോബിന്സന് അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളെജ് അടച്ചിടും. അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും.
Discussion about this post