തുറശ്ശേരിക്കടവ്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
മാവിലോടി ജുമാ മസ്ജിദ് കമ്മിറ്റി ദാറുസ്സലാം മദ്റസ ഹാളിൽ നടത്തിയ പരിപാടി പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ സി കെ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
മഹല്ല് ഖതീബ് ഹബീബ് റഹ്മാൻ സുഹ്‌രി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ്, ഹാഫിള് അനസ് അദനി, അഷ്റഫ് മുസ്ല്യാർ, ഹംസ വേങ്ങോട്ട് പ്രസംഗിച്ചു.
Discussion about this post