കൊടുങ്ങല്ലൂര്‍: പോക്സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോന്‍ ബസാര്‍ സ്വദേശി പഴുപ്പറമ്പില്‍ നാസിമുദ്ദീനെ ( 29) യാണ് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ആര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിഡീപ്പിക്കാന്‍
ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ ഇന്ന് കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കും.സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ അജിത്ത്, സി എസ് ആനന്ദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post