ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്ന് 9 തൊഴിലാളികള്‍ കുടുങ്ങി.കട്നി ജില്ലയിലെ ശ്ലീമനാബാദിലാണ് അപകടം. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് തൊഴിലാളികള്‍ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ശ്ലീമനാബാദില്‍ ബാര്‍ഗി കനാല്‍ പ്രോജക്ടിന്റെ ഭാഗമായി പണിയുന്ന തുരങ്കമാണ് തകര്‍ന്നത്. രണ്ട് പേരെ രക്ഷിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേന ശ്രമം തുടരുകയാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജേഷ് രജോറ, ജില്ലാ കലക്ടര്‍, എസ്പി എന്നിവരാണു രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശിച്ചു.
Discussion about this post