കൊയിലാണ്ടി: ശക്തൻകുളങ്ങരക്കാർക്ക് സുപരിചിതനാണ് മാധവ മാരാർ. 72 -ാം വയസ്സിലും മാധവ മാരാർ വിട്ടുവീഴ്ചയില്ലാതെ, ഊർജസ്വലതയോടെ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ തൻ്റെ കർത്തവ്യങ്ങൾ നിറവേറ്റുന്നു. ’96ൽ അമ്മാവൻ ഗോവിന്ദൻ മാരാരുടെ ദേഹവിയോഗത്തെ തുടർന്നാണ് ഈ ക്ഷേത്രത്തിലെ അടിയന്തരക്കാരനായി മാധവ മരാർ നിയോഗിക്കപ്പെടുന്നത്. പതിനഞ്ചാം വയസ്സിലായിരുന്നു അത്.
ക്ഷേത്രത്തിൻ്റെ പ്രയാസ കാലഘട്ടം മുതൽ ഇന്നോളം ലാഭേച്ഛയില്ലാതെ അദ്ദേഹം ക്ഷേത്ര കാര്യങ്ങളിൽ മനസ്സർപ്പിച്ച് പ്രവർത്തിക്കുന്നു. നീണ്ട 57 വർഷമായി സേവനം തുടരുന്ന മാധവ മാരാരെ നാടിനു വേണ്ടി ശക്തൻകുളങ്ങര ക്ഷേത്രാഭിവൃദ്ധി കമ്മിറ്റി ആദരിച്ചു. ശക്തൻകുളങ്ങര അമ്മയുടെ അനുഗ്രഹം തുടർന്നും ലഭിക്കാൻ പ്രാർഥിച്ചു കൊണ്ടായിരുന്നു ചടങ്ങ്.
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാമചന്ദ്രൻ പുത്തൻ പുരയിൽ, സെക്രട്ടറി ബാലകൃഷ്ണൻ ചാത്തോത്ത്, ട്രഷറർ ശ്രേയസ് കേളപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post