കൊയിലാണ്ടി: കഴിഞ്ഞ ദിവസം നിര്യാതനായ പ്രശസ്ത നാടക പ്രവർത്തകൻ മധു മാസ്റ്ററെ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പ്രതിഭ കൊണ്ടും രാഷ്ട്രീയ നിലപാട് കൊണ്ടും സർഗാത്മക ഇടപെടൽ നടത്തിയ അതുല്യ വ്യക്തിത്വമായിരുന്നു മധുമാസ്റ്റർ എന്ന് അനുസ്മരണപരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്തു നടന്ന അനുസ്മരണ യോഗത്തിൽ
ചന്ദ്രശേഖരൻ തിക്കോടി, വിജയരാഘവൻ ചേലിയ, എൻ വി ബാലകൃഷ്ണൻ, രവീന്ദ്രൻ മുചുകുന്ന്, ശശി പൂക്കാട്, പി കെ പ്രിയേഷ് കുമാർ, മനോജ് മരുതൂർ, കൾച്ചറൽ ഫോറം സംസ്ഥാന സംഘാടക സമിതി അംഗങ്ങളായ വേണുഗോപാലൻ കുനിയിൽ, വി എ ബാലകൃഷ്ണൻ പ്രസംഗിച്ചു.
Discussion about this post