
കൊയിലാണ്ടി: തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സേവാഭാരതി പണി പൂർത്തികരിച്ചു നൽകിയ വീട് ജനുവരി 14 ന് കുറുവങ്ങാട്ടെ മാധവി അമ്മയ്ക്ക് സമർപ്പിക്കും.
താമസയോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന ഇവരുടെ ദുരിതാവസ്ഥ മാധ്യമ വാർത്തയായിരുന്നു. ഇതെ തുടർന്നാണ് കൊയിലാണ്ടി സേവാഭാരതി വീട് നിർമ്മാണം പൂർത്തിയാക്കിയത്.

14 ന് രാവിലെ 10 മണിക്ക് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ത പുരി സ്വാമി വീടിന്റെ താക്കോൽ ദാനം നിർവഹിക്കും. വി എം മോഹനൻ അധ്യക്ഷത വഹിക്കും.
കൊയിലാണ്ടിയിൽ സേവാഭാരതി നിർമ്മിച്ചു നൽകിയ മൂന്നാമത്തെ വിടാണിത്. മറ്റ് രണ്ട് കുടുംബങ്ങൾക്കും വീട് നിർമ്മിച്ച് നൽകിയിരുന്നു.


Discussion about this post