ഫോബ്‌സ് 2022 ലെ അതിസമ്പന്നരുടെ പട്ടിക പ്രഖ്യാപിച്ചു. മലയാളികളില്‍ ഫോര്‍ബ്സിന്‍റെ അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഒന്നാമത്. ആഗോള തലത്തില്‍ 490-മത് സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയാണുള്ളത്. ടെസ്ല കമ്പനി മേധാവി എലോണ്‍ മസ്‌ക് 219 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി.
ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഒന്നാമതെത്തിയത്. 171 ബില്യണ്‍ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോള്‍ ഫ്രഞ്ച് ഫാഷന്‍ രംഗത്തെ അതികായകര്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ മൂന്നാമതെത്തി.
Discussion about this post