പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി മൂരാട് പാലത്തിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങൾ പിൻവലിക്കും. നവം. 25 വരെയായിരുന്നു നിയന്ത്രണങ്ങൾ കലക്ടർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരു ദിവസം നേരത്തേ തന്നെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായതോടെയാണ് ഇന്നു മുതൽ പാലം അടച്ചിടേണ്ടെന്ന തീരുമാനമായത്.
മൂരാട് പുതിയ പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് പാലം നിയന്ത്രണങ്ങൾക്ക് വിധേയമായി അടച്ചിട്ടത്. 25 വരെയാണ് ദേശീയപാതാ അധികൃതർ സമയമാവശ്യപ്പെട്ടതെങ്കിലും അതിന് ഒരു ദിവസം മുമ്പേ തന്നെ ജോലി പൂർത്തിയായി. ഇതോടെയാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത്.
Discussion about this post