
തിക്കോടി: എളിമ കൊണ്ടും നന്മകൊണ്ടും നാട്ടു മനസ്സുകളിൽ മായാമുദ്ര പതിപ്പിച്ച എം കുട്ടികൃഷ്ണൻ മാസ്റ്ററുടെ ഓർമ്മ ദിനത്തിൽ സാഹിത്യ സംസ്കാരിക പ്രവർത്തകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ‘സൗഹൃദ കൂട്ടായ്മ’ ഗൃഹ സന്ദർശനം നടത്തി. കുട്ടികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ ദാക്ഷായണി ടീച്ചറെയും മകൻ അജയ് ബിന്ദുവിനെയും കണ്ട് സ്മരണ പുതുക്കി.

പയ്യോളി സൗഹൃദ കൂട്ടായ്മ ഒരുക്കിയ സ്നേഹ വിരുന്ന് പ്രശസ്ത നാടകകൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. കെ എൻ ബിനോയ് കുമാർ, ടി ഖാലിദ്, ബിജു കളത്തിൽ, പ്രമുഖ നോവലിസ്റ്റ് കുഞ്ഞിക്കണ്ണൻ തുറശ്ശേരി കടവ് പ്രസംഗിച്ചു.

തനിക്കു വേണ്ടി ഒന്നും കൊതിക്കാതെ, സഹജീവികൾക്ക് വേണ്ടി എല്ലാം ത്യജിച്ച പ്രമുഖ വ്യക്തിത്വത്തിന്റെ ഉടമയും, ശ്രദ്ധേയനായ പ്രഭാഷകനുമായിരുന്ന കുട്ടി കൃഷ്ണൻ മാസ്റ്റർ, സാഹിത്യ അക്കാദമി, പു ക സ എന്നീ വേദികളുടെ അമരക്കാരനുമായിരുന്നുവെന്ന് പ്രഭാഷകർ അനുസ്മരിച്ചു.


Discussion about this post