ഡൽഹി: വിമാനത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. സ്വിറ്റ്സർലൻഡിലെ മ്യൂണിച്ചില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡല്‍ഹി വിമാനത്താവളത്തിൽ ഇറക്കിയത്.
ലുഫ്താൻസ(LH772) വിമാനമാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലിറക്കിയത്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതെന്ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ (IGIA) ഏവിയേഷൻ സെക്യൂരിറ്റി എഎൻഐയോട് പറഞ്ഞു.
വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും വെളിപ്പെടുത്താത്ത കാരണങ്ങളാൽ പാക് അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. അപമര്യാദയായി പെരുമാറിയ യാത്രക്കാരെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി.
Discussion about this post