പയ്യോളി: കൊയിലാണ്ടി, വടകര താലൂക്കുകളിൽ അനുഭവപ്പെടുന്ന എൽ പി ജി ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി ഐ ടി യു പയ്യോളി ഏരിയ കമ്മിറ്റി യോഗം അധികാരികളോട്ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് കെ കെ മമ്മു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ പ്രേമൻ, പ്രവീൺ കുമാർ, എൻ ടി രാജൻ, എം ടി ഗോപാലൻ പ്രസംഗിച്ചു.

വടകര, കൊയിലാണ്ടി താലൂക്കുകളിലെ നൂറ്കണക്കായ എൽ പി ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ സർവീസ് നടത്തിവരുന്നുണ്ട്. രണ്ടു താലൂക്കുകളിലും കൂടി ഒരു എൽ പി ജി ഫില്ലിംഗ് സെൻറർ മാത്രമേ പ്രവർത്തിച്ച് വരുന്നുള്ളു. പയ്യോളിയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഫില്ലിംഗ് സെൻറർ പ്രവർത്തിച്ചു വരുന്നത്. ഒരാഴ്ചയിലേറയായി ഫില്ലിംഗ് സെൻ്റർ യന്ത്രത്തിന്റെ ലീക്ക് കാരണം അടച്ചിട്ടിരിക്കുകയാണ്. ഇതു കാരണം ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ കഴിയാതെ പ്രതിസന്ധിയെ നേരിടുകയാണ്. കോർപ്പറേഷന്റെ സാങ്കേതിക വിദഗ്ധർക്ക് യന്ത്രത്തിന്റെ ലീക്ക് കണ്ടെത്താൻ ഇതുവരെയായും കഴിഞ്ഞിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

Discussion about this post