പയ്യോളി: അനിയന്ത്രിതമായ പെട്രോൾ, ഡീസൽ, ഗ്യാസ് വില വർധനവിലൂടെ ജനത്തിൻ്റെ ജീവിതതാളം തെറ്റിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഐ എൻ ടി യു സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.

കേന്ദ്ര സർക്കാരിനെതിരെയും, കേന്ദ്രനയങ്ങളെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുമുള്ള സമരങ്ങളുടെ ഭാഗമായി നടത്തിയ പോസ്റ്റ് ഓഫീസ് ധർണ്ണ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി പയ്യോളി മണ്ഡലം പ്രസിഡണ്ട് എൻ എം മനോജ് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് ടി കെ നാരായണൻ, കെ ടി വിനോദൻ, ഇ കെ ശീതൾ രാജ്, പപ്പൻ നടുക്കുടി, വി വി എം ബിജിഷ, ടി ടി സോമൻ പ്രസംഗിച്ചു.
വി കെ സായി രാജേന്ദ്രൻ സ്വാഗതവും ബാബു കേളോത്ത് നന്ദിയും പറഞ്ഞു.

നേരത്തേ, ഗ്യാസ് സിലിണ്ടറിന് റീത്ത് വെച്ച് പ്രതീകാത്മക ഗ്യാസ് ശവമഞ്ചം പേറി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എം കെ മുനീർ, ശശിധരൻ കുന്നുംപുറത്ത്, പി കെ സെയ്ഫുദ്ദീൻ, മുസ്തഫ കാവിൽ, സജീഷ് കോമത്ത്, യതീഷ് പെരിങ്ങാട്, കെ പി കുഞ്ഞമ്മദ്, മത്തത്ത് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.





Discussion about this post