ബെംഗളൂരു: ഹോട്ടൽ മുറിയിൽ കാമുകിയുമായി സെക്സിലേർപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ യുവാവിന്‍റെ പരാതി. ദൃശ്യങ്ങൾ പോൺസൈറ്റുകളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് യുവാവ് അസ്വസ്ഥമാകാൻ തുടങ്ങിയത്. ഇതോടെ യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ബെംഗളൂരുവിലെ ഒരു കോൾസെന്‍ററിലാണ് യുവാവ് ജോലി ചെയ്യുന്നത്. ഓസ്റ്റൺ ടൗണിൽ താമസിക്കുന്ന പരാതിക്കാരനും യുവതിയും കൂടി ഒരു ഹോട്ടൽമുറിയിൽ പങ്കിട്ട ചില സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയാണ് വിവിധ പോൺ സൈറ്റുകളിൽ ഉള്ളതായി യുവാവ് പരാതിയിൽ പറയുന്നത്.
കാമുകന്‍റെയും കാമുകിയുടെയും മുഖം വീഡിയോയിൽ മറച്ചിട്ടുണ്ടെങ്കിലും നെഞ്ചിലുള്ള മറുക് കാണിച്ചാണ് യുവാവ് തന്‍റെ വീഡിയോ തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നത്. പരാതിയിൻമേൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post