പാലക്കാട്: ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ പ്രണയത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യം. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. അമ്മയുടെ സഹോദരിയുടെ മകളുമായി പ്രതി മുകേഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനെ എതിർത്തതാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പെട്രോളും പടക്കവുമായാണ് പ്രതി എത്തിയത്. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കുടുംബത്തെ
തീവെച്ച് കൊലപ്പെടുത്താൻ പ്രതി ഗൂഢാലോചന നടത്തിയെന്നാണ് സൂചന. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post