പയ്യോളി: അയിനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട ലോറിയിലെ ബാറ്ററി മോഷണം പോയതായി പരാതി.
കെ ആർ സെഡ് 4196 നമ്പർ സാരഥി ലോറിയുടെ ബാറ്ററിയാണ് ഇന്നലെ ചൊവ്വാഴ്ച രാത്രി മോഷണം പോയത്. ഡ്രൈവർ എൻ കെ രാജൻ രാവിലെ വണ്ടിയെടുക്കാൻ വന്നപ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്. പയ്യോളി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്തു.
Discussion about this post