നന്തിബസാര്‍ : നന്തിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാത്രി 8.50 തോടെ നന്തി മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വടകര തിരുവള്ളൂർ സ്വദേശിയാണ് മരണപ്പെട്ടത് എന്നാണറിയുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Kakn9uL7AsMKnNDgA3VfMY
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post