പയ്യോളി: ഗ്ലോബൽ പീസ് ട്രസ്റ്റിന്റെ പ്രഥമ ലോക്സേവക് അവാർഡ് നേടിയ രാഷ്ട്രീയ -സാമൂഹിക പ്രവർത്തകനായ രാമചന്ദ്രൻ കുയ്യണ്ടിയെ ആർ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു.
ആർ ജെ ഡി മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ പി ടി രാഘവൻ അധ്യക്ഷത വഹിച്ചു. പുനത്തിൽ ഗോപാലൻ, കെ വി ചന്ദ്രൻ, ചെറിയാവി സുരേഷ്ബാബു, എം ടി നാണു, എം ടി കെ ഭാസ്കരൻ,
എ വി സത്യൻ, എം പി ജയദേവൻ, പി പി മോഹൻദാസ്, ഇബ്രാഹിം പയ്യോളി, പുനത്തിൽ അശോകൻ, ചന്ദ്രൻ കണ്ടോത്ത്, എം വി ചന്ദ്രൻ, നടേമ്മൽ ചന്ദ്രൻ പ്രസംഗിച്ചു. സെക്രട്ടറി കെ പി ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞു.
Discussion about this post