തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനെതിരേ വീണ്ടും പരസ്യ വിമർശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഇത്ര തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവന്നതെന്തിനാണെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ഇക്കാര്യത്തിന് ആരും മറുപടി നൽകിയിട്ടില്ല. ഇത് രണ്ടാം തവണയാണ് ലോകായുക്ത ഓർഡിനെൻസിനെതിരേ കാനം പരസ്യ വിമർശനം ഉന്നയിക്കുന്നത്.
ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനത്തെ ഭരണം അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം അദ്ദേഹം അംഗീകരിച്ചു. എന്നാൽ അതിനുള്ള മാർഗമല്ല ലോകായുക്ത ഓർഡിനൻസെന്നും അത്തരം നീക്കം കേന്ദ്രം നടത്തിയാൽ ജനങ്ങളെ അണിനിരത്തി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post