ബെംഗളൂരു: റെയില്‍പ്പാളത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ തീവണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വേഗംകുറച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ ബൈയപ്പനഹള്ളി ലൂപ്പ് ലൈനിലാണ് സംഭവം.
ബെംഗളൂരുവില്‍നിന്ന് കോലാറിലേക്ക് പോവുകയായിരുന്ന തീവണ്ടിക്കുമുന്നിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ കണ്ട ലോക്കോ പൈലറ്റ് ഖാലിദ് അഹമ്മദ് ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിച്ച് തീവണ്ടിനിര്‍ത്തി. തുടര്‍ന്ന് യുവതിയുടെ അടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് യുവതി വീണ്ടും റെയില്‍വേ ട്രാക്കിന്റെ മധ്യത്തിലൂടെ നടക്കാന്‍ തുടങ്ങി. ലോക്കോ പൈലറ്റ് ബൈയപ്പനഹള്ളി സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിച്ചു.സ്റ്റേഷന്‍മാസ്റ്ററും ജീവനക്കാരും സ്ഥലത്തെത്തി യുവതിയെ റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ യുവതിയെ കൗണ്‍സലിങ് നടത്തിയശേഷം കുടുംബത്തോടൊപ്പം വിട്ടു.
സ്റ്റേഷന്‍മാസ്റ്ററും ജീവനക്കാരും സ്ഥലത്തെത്തി യുവതിയെ റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ യുവതിയെ കൗണ്‍സലിങ് നടത്തിയശേഷം കുടുംബത്തോടൊപ്പം വിട്ടു.
Discussion about this post