തിരുവനന്തപുരം: എല്‍ എല്‍ ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ സി ഐ ആര് എസ് ആദര്‍ശിനെതിരെയാണ് നടപടി. കോപ്പിയടി സ്ഥിരീകരിച്ച് പരീക്ഷ സ്ക്വാഡ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
കോപ്പിയടി വിഷയത്തെ പൊലീസ് മേധാവിയടക്കം വളരെ ഗൗരവമായിട്ടായിരുന്നു കണ്ടത്. ലോ അക്കാഡമി ലോ കോളജിലാണ് പൊലീസ് ട്രെയിനിങ്ങ് കോളജിലെ സിഐ ആര് എസ് ആദര്‍ശ് കോപ്പിയടിച്ചത്. ഈ കോപ്പിയടി, സര്‍വകലാശാല സ്ക്വാഡ് പിടികൂടുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ സര്‍വകലാശാല സ്ക്വാഡിനോടും പൊലീസ് ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പലിനോടും ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട്ട് തേടി.
ഇരുവിഭാഗവും കോപ്പി അടി സ്ഥിരീകരിച്ച് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് സി ഐക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
Discussion about this post