പയ്യോളി: സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും ദാർശനികനുമായ എം.പി.വീരേന്ദ്രകുമാറിനെ LJD കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. എൽ ജെ ഡി സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാർശനികനായ രാഷ്ട്രീയ നേതാക്കളിൽ
ശ്രദ്ധേയനായിരുന്ന വീരേന്ദ്രകുമാർ, അതിസമ്പന്നതയിലും ലാളിത്യത്തിൻ്റെ ജീവിതപാഠം സമൂഹത്തിന് പകർന്നു നൽകിയ പ്രതിഭാധനനായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കെ.ശങ്കരൻമാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് ബാബു കുളൂർ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ,
രാമചന്ദ്രൻ കുയ്യണ്ടി, പുനത്തിൽ ഗോപാലൻ, ഒ.ടി മുരളീദാസ് ,എം.പി അജിത, രജീഷ് മാണിക്കോത്ത്, പി.ടി രാഘവൻ, പി.പി.ശാന്ത, രാജൻ കൊളാവിപ്പാലം, ചെറിയാവിൽ സുരേഷ്, മോഹനൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Discussion about this post