തുറയൂർ: ലയൺസ് ക്ലബ്ബ് ഓഫ് തുറയൂരിന്റെ ഉദ്ഘാടനം പയ്യോളി അങ്ങാടി അൽമനാർ സെന്റർ ഹാളിൽ വെച്ച് നടന്നു. ലയൺസ് ഡിസ്ട്രിക് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ ഡോ: പി സുധീർ പുതിയ മെമ്പർമാരുടെ സ്ഥാനാരോഹണം നടത്തി. സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവർണർ ടി കെ രജീഷ് ഭാരവാഹികളുടെ സ്ഥാനാരോഹണ കർമ്മം നിർവ്വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പയ്യോളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി രാജേഷ് വൈഭവ്, സാലി യോഹന്നാൻ, ഇ അനിരുദ്ധൻ, രവി ഗുപ്ത, പി എസ് സൂരജ്, കെ കെ പ്രജിത്ത്, പി രാജൻ, കെ കെ ഫൈസൽ, ടി എം പ്രേമദാസൻ, പി ഷാജി, ടി പി നാണു, സെനയാസർ തുറയൂർ ക്ലബ് പ്രസിഡണ്ട് എം പി മൊയ്തീൻ, ഇസ്മായിൽ തെനങ്കാലിൽ പ്രസംഗിച്ചു. പി ഹരിദാസ് സ്വാഗതവും കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം പി മൊയ്തീൻ (പ്രസിഡണ്ട് ), മോഹന കൃഷ്ണൻ (ഫസ്റ്റ് വൈസ് പ്രസിഡണ്ട് ), എം കെ അഷ്റഫ് (സെക്കന്റ് വൈസ് പ്രസിഡണ്ട്), സൂപ്പി മലോൽ (തേർഡ് വൈസ് പ്രസിഡണ്ട് ), കെ രാജേന്ദ്രൻ (സെക്രട്ടറി), കെ വി ഷാനവാസ് (ജോ. സെക്രട്ടറി), ടി വി മുഹമ്മദ് ഇക്ബാൽ (ടെയ്ലർ), അർഷാദ് മുടിലിൽ (ടെയിൽ ടിസ്റ്റർ), അഡ്വ. അബ്ദു റഹിമാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post