കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ ലിജു കൃഷ്ണയെ കേസ് തീര്‍പ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്.
അതിജീവിച്ചവളുടെ കൂടെ നില്‍ക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതായും ഡബ്ല്യുസിസി കുറിപ്പില്‍ പറഞ്ഞു. കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം, കേസ് തീര്‍പ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സംവിധായകന്‍ ലിജു കൃഷ്ണയെ വിലക്കണം.

മലയാളം സിനിമാ നിര്‍മ്മാണങ്ങളില്‍ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇന്‍ഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറന്‍സ് നയവും ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നതായും കുറിപ്പില്‍ പറഞ്ഞു.


































Discussion about this post