നന്തി ബസാർ: തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നന്തി കടലൂർ ലൈറ്റ് ഹൗസ് റോഡ് ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ജിവാനന്ദൻ, സുഹറ ഖാദർ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം കെ മോഹനൻ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, പി പി കരിം, റഫീഖ് പുത്തലത്ത് എന്നിവരും വിവിധ രാഷ്ടീയകക്ഷി നേതാക്കളായ സി കെ അബുബക്കർ, കെ വിജയരാഘവൻ, മായൻ ഹാജി, കെ ഷൈജു, പി വി റസാഖ് എന്നിവർ പ്രസംഗിച്ചു.
Discussion about this post