തിക്കോടി: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി മൂന്നാം ഘട്ടത്തിൽ ഉൾെപ്പട്ട രണ്ട് കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വിതരണോദ്ഘാടനം നിർവഹിച്ചു. ഇവരിൽ ഒരാൾക്ക് സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി 6 ലക്ഷം രൂപ ധനസഹായം ലഭിക്കും.
10 വർഷങ്ങൾക്ക് ശേഷമാണ് പൊതു വിഭാഗത്തിൽ പെട്ടവർക്ക് സ്ഥലം വാങ്ങുന്നതിനുള്ള ധനസഹായം പഞ്ചായത്ത് വിതരണം ചെയ്തതെന്ന് പ്രസിഡന്റ് ജമീല സമദ് അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, സെക്രട്ടറി രാജേഷ് ശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി ഐ പി പത്മനാഭൻ, വി ഇ ഒ രാകേഷ് കുമാർ പ്രസംഗിച്ചു.
Discussion about this post