ന്യൂഡല്‍ഹി: എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. സ്വതന്ത്ര 2022–23 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ 75-ാം പൂര്‍ണ ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കൊവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ബജറ്റില്‍ പൊതുനിക്ഷേപത്തിലും മൂലധനച്ചെലവിലും കുത്തനെ വര്‍ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2022-23 ബജറ്റ് യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, എസ്സി, എസ്ടി എന്നിവര്‍ക്ക് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post