പയ്യോളി: പൊതുമേഖല സംരക്ഷണത്തിനും എൽ ഐ സി വില്പനക്കുമെതിരെ കൊയിലാണ്ടി എൽ ഐ സി ഓഫീസിനു മുമ്പിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേന്ദ്രം ഭരിക്കുന്ന എൻ ഡി എ സർക്കാർ പൊതുമേഖലയെ ഒന്നായി തകർക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എൽ ഐ സി പോലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുകയാണ്. ഇതിനെതിരെ ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്ന്, സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് എ കെ എസ് ടി യു ജില്ലാ സെക്രട്ടറി കെ പ്രദീപ് പറഞ്ഞു.
സെക്രട്ടറി എ ടി വിനീഷ് അധ്യക്ഷത വഹിച്ചു. ജോയിൻറ് കൗൺസിൽ പ്രസിഡണ്ട് ഡി രഞ്ജിത്ത്, കെ ജി ഒ എഫ് ജില്ലാ കമ്മറ്റി അംഗം ഡോ. റീന, ജോയിൻറ് കൗൺസിൽ സെക്രട്ടറി പി ജി രാമചന്ദ്രൻ, കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Discussion about this post