പയ്യോളി : പയ്യോളി ഗവ: ടെക്നിക്കൽ ഹൈസ്കൂളിലെ 1997-2000 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവീകരിച്ച ലൈബ്രററി ഹാൾ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി എം ഹൈറുന്നീസ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസ്ഥാന ടെക്നിക്കൽ കലോത്സവ വിജയികളെ അനുമോദിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷെരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, വാർഡ് കൗൺസിലർ കെ ബീന മുഖ്യപ്രഭാഷണം നടത്തി.
കലോത്സവത്തിലെ മികച്ച നടിയായി തെരെഞ്ഞെടുത്ത വൈഗ നന്ദയെ യും, മറ്റ് കൗമാര പ്രതിഭകളെയും ജനപ്രതിനിധികളും, 1997-2000 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും അനുമോദിച്ചു. ചടങ്ങിൽ എൻ ജീനിയറിംങ് ഇൻസ്ട്രക്ടർ ഉദയൻ, ഹെഡ് ക്ലാർക്ക് സതീഷ് , പൂർവ്വ വിദ്യാർ ത്ഥി കൂട്ടായ്മയിലെ പ്രതിനിധികൾ പ്രസംഗിച്ചു. അധ്യാപികയായ ഷീജ നടുക്കണ്ടി നന്ദി പറഞ്ഞു.





































Discussion about this post