പയ്യോളി: താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പ്. വായനശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ലൈബ്രറി കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
ഈ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഒരേയൊരു ലൈബ്രറി കൂടിയാണ് അയനിക്കാട് റിക്രിയേഷൻ സെൻ്റർ വായനശാല. ലൈബ്രറി കൗൺസിലിലേക്ക് രണ്ട് പ്രതിനിധികൾക്കായാണ് വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ഇ വാസുദേവൻ, കെ പി എ വഹാബ് എന്നിവർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച കെ ശശിധരൻ ആണ് പരാജയപ്പെട്ടത്.
വായനശാലയിലെ ആകെ 114 അംഗങ്ങളിൽ 79 വോട്ടുകളാണ് പോൾ ചെയ്തത്. രണ്ടു വോട്ടുകൾ അസാധുവായി. ഇ വാസുദേവന് 52, കെ പി എ വഹാബിന് 41, കെ ശശിധരന് 39 വീതം വോട്ടുകളാണ് ലഭിച്ചത്. പി കെ ബാബു വരണാധികാരിയായിരുന്നു.
15 അംഗ ഭരണസമിതിയാണ് വായനശാലയ്ക്കുള്ളത്. സാധാരണയായി വായനശാലകളിൽ ലൈബ്രറി കൗൺസിൽ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്ന രീതിയാണ് പതിവ്.
Discussion about this post