
കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പ്രതിരോധ ചങ്ങല തീർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ വി രമേശൻ, ലിൻസി മരക്കാട്ട് പുറത്ത്, പുളിയഞ്ചേരി യു പി സ്കൂൾ പ്രധാനാധ്യാപിക സുപർണ ചാത്തോത്ത്, വായനശാല സെക്രട്ടറി പി കെ ഷൈജു, പി രജീഷ് പ്രസംഗിച്ചു.

തുടർന്ന് ‘അക്ഷരമാണ് ലഹരി
വായനയാണ് ലഹരി’
എന്ന ആശയം ജീവതത്തിൽ പകർത്തി ലഹരിമുക്ത നവകേരളം പടുത്തുയർത്താൻ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു കൊണ്ട് പ്രതിരോധ ചങ്ങല തീർത്തു. ഷൈമ മണക്കണ്ടത്തിൽ, അനീഷ് പന്ത്രണ്ടാം കണ്ടത്തിൽ, എ രവീന്ദ്രൻ നേതൃത്വം നൽകി.


Discussion about this post