കോഴിക്കോട് : വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഇടതുപക്ഷവും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ട് ജനങ്ങളെ വർഗീയമായി വിഭജിച്ച് വിജയം നേടാനാണ് എൽഡിഎഫ് ശ്രമിച്ചത്.
51 ദിവസം ഉത്തരവാദപ്പെട്ട ഒരു വിദ്യാർത്ഥി സംഘടനയുടെ ജില്ലാ നേതാവിനെ സംശയത്തിന്റെ മുൾ മുനയിൽ നിർത്തി വർഗീയ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി ഏറ്റവും നീചമായ പ്രവർത്തിക്കാണ് സി. പി. എം നേതൃത്വം കൊടുത്തത്. കാഫിർ പ്രയോഗവുമായി ബന്ധപ്പെട്ട് സിപിഎമ്മും എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയും മുൻ എംഎൽഎ ലതികയും നടത്തിയത് അങ്ങേയറ്റം തരംതാണ കാര്യങ്ങളാണ്.
യുഡിഎഫ് സ്ഥാനാർഥിയെ പോലും ഈ വിവാദത്തിലേക്ക് വലിച്ചെഴിക്കുകയുണ്ടായി. ആർഎസ്എസിനെയും ബിജെപിയെയും നാണിപ്പിക്കുന്ന തരത്തിലുള്ള സമീപനം സ്വീകരിച്ച സിപിഎമ്മും എൽഡിഎഫ് സ്ഥാനാർത്ഥിയും പൊതുസമൂഹത്തിന് മുന്നിൽ മാപ്പ് പറയണമെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു.
Discussion about this post