പയ്യോളി : പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ, എല്ലാ നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പയ്യോളി ഗവണ്മെന്റ് ടെക്നിക്കൽ ഹൈ സ്കൂളിൽ തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടവും നേരിട്ട് മനസ്സിലാക്കാനും അത് പ്രാവർത്തിമാക്കാനും കുട്ടികൾക്ക് സാധിച്ചു.
പ്രിസൈഡിംങ്ങ് ഓഫീസർമാരും, പോളിംങ്ങ് ഓഫീസർ മാരും , സ്പെഷ്യൽ പോലീസ് ഓഫീസർ മാരും കുട്ടികൾ തന്നെ ആയതിനാൽ ഏറെ കൗതുകത്തോടെയാണ് ഓരോ ചുമതലയും കുട്ടികൾ നിർവ്വഹിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘മീറ്റ് ദ കാൻഡിഡേറ്റ് ‘ പരിപാടിയിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികൾക്കും അവരവരുടെ ചിഹ്നങ്ങളും, ആശയങ്ങളും സഹപാഠികളുടെ മുന്നിലവതരിപ്പിക്കാനും, അതുവഴി പ്രചരണത്തിനും അവസരം ലഭിച്ചു.
ആവേശകരവും വാശിയേറിയതുമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ , സ്കൂൾ ലീഡറായി കെ ആദിൽ ബാബുവും , ഡെപ്യൂട്ടി ലീഡറായി ഇ കെ നിഹനും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് എല്ലാ തെരഞ്ഞെടുപ്പ് പ്രകൃയകളും നടന്നത്.
Discussion about this post