
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ ലീഗ് ഓഫീസ് തകർത്ത സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുളിയഞ്ചേരി പുതിയോട്ടും താഴ ഷൈജു (36), കൊടക്കാട്ടു മുറി തെക്കെ പിലാത്തോട്ടത്തിൽ ജിതേഷ് (42 -ജിത്തു), മുചുകുന്ന് പുറ്റാണി കുന്നുമ്മൽ പി കെ വിബീഷ് (44) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പുളിയഞ്ചേരിയിലെ ലീഗ് ഓഫീസിൽ അക്രമമുണ്ടായത്.
കൊയിലാണ്ടി സി ഐ എൻ സുനിൽകുമാർ, എസ് ഐമാരായ എം എൻ അനൂപ്, അരവിന്ദ്, മഹേഷ്, ഗിരീഷ്, പോലീസുദ്യോഗസ്ഥരായ ഒ കെ സുരേഷ്, പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.


Discussion about this post