പയ്യോളി: എസ് കെ എസ് എസ് എഫ് പയ്യോളി ക്ലസ്റ്റർ സമ്മേളനം കാരേക്കാട് മഹല്ല് ഹത്വീബ് ത്വാഹാ അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ശാക്കിർ യമാനി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അർഷാദ് ദാരിമി, കെ കെ പി അസീസ്, റാഫി പയ്യോളി, നിയാസ് കുറ്റിയിൽ , റാഷിദ് ഹസനി പ്രസംഗിച്ചു.
ഭാരവാഹികളായി സിറാജ് പയ്യോളി (പ്രസിഡന്റ്), ഹർഷാദ് ദാരിമി ആവിക്കൽ (വൈസ് പ്രസിഡന്റ്), വി സി മുഹമ്മദ് റാഷിദ് (ജനറൽ സെക്രട്ടറി ), അംജദ് അലി കോട്ടക്കൽ (വർക്കിങ് സെക്രട്ടറി), ടി കെ മുഹമ്മദ് നിയാസ് (ട്രഷറർ), ഫസൽ ദാരിമി (ഇബാദ് ), സവാദ് പയ്യോളി (വിഖായ), ഷുഹൈബ് കുറ്റിയിൽ പീടിക (സഹചാരി), ഹാമിദ് മുജ്തബ (ട്രെൻഡ്), അജ്മൽ പറമ്പത്ത് (സർഗലയം), ടി പി താഹിർ (ത്വലബ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post