പയ്യോളി: യു ഡി എഫ് നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയ പയ്യോളി നഗരസഭയുടെ അങ്കണവാടി ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നേതൃത്വത്തിൽ നടത്തിയ നഗരസഭാ ഓഫീസ് ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി.
പയ്യോളി ബസ് സ്റ്റാൻ്റ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് നഗരസഭാ വളപ്പിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. സി പി എം ഏരിയാ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ആർ ജെ ഡി മുൻസിപ്പൽ പ്രസിഡൻ്റ് പി ടി രാഘവൻ അധ്യക്ഷത വഹിച്ചു.
ടി ചന്തു, ചെറിയാവി സുരേഷ് ബാബു, കെ കെ കണ്ണൻ, എ വി ബാലകൃഷ്ണൻ, ഇരിങ്ങൽ അനിൽകുമാർ, പി വി മനോജ്, എൻ സി മുസ്തഫ പ്രസംഗിച്ചു.
മുഴുവൻ റോഡുകളിലും തെരുവു വിളക്കുകൾ സ്ഥാപിക്കുക,
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണുക, ഫ്രണ്ട് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ മാർച്ചിൽ ഉന്നയിച്ചു.
Discussion about this post