പയ്യോളി: യു ഡി എഫ് നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയ പയ്യോളി നഗരസഭയുടെ അങ്കണവാടി ലിസ്റ്റ് റദ്ദ് ചെയ്യുക, മുഴുവൻ റോഡുകളിലും തെരുവിളക്കുകൾ സ്ഥാപിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണുക,
ഫ്രണ്ട് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് ബഹുജന മാർച്ച് ബുധനാഴ്ച നാളെ നടക്കും. രാവിലെ 10 ന് പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. സി പി ഐ എം ഏരിയ സെക്രട്ടറി എം പി ഷിബു മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രമുഖ എൽ ഡി എഫ് നേതാക്കൾ പ്രസംഗിക്കും.
Discussion about this post