പയ്യോളി: കേന്ദ്ര -കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ധർണ്ണ ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
പയ്യോളി ബസ്സ് സ്റ്റാൻ്റിൽ നടന്ന സമരത്തിൽ സി പി സദക്കത്തുള്ള അധ്യക്ഷത വഹിച്ചു. പുത്തുക്കാട് രാമകൃഷ്ണൻ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, കെ ടി വിനോദൻ, പടന്നയിൽ പ്രഭാകരൻ, ഇ കെ ശീതൾരാജ്, പി ബാലകൃഷ്ണൻ, എസ് കെ സമീർ, മിസ്രി കുഞ്ഞമ്മദ്, എ പി കുഞ്ഞബ്ദുള്ള, എം സി ബഷീർ, എ പി റസാഖ്, സി പി ഫാത്തിമ, എൻ എം മനോജ് പ്രസംഗിച്ചു.
Discussion about this post