കൊയിലാണ്ടി: കെ എസ് ടി എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ‘കുട്ടിക്കൊരു വീട്’ തറക്കല്ലിടൽ നടന്നു. ചേമഞ്ചേരി വാളാർ കുന്നുമ്മലിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് തറക്കല്ലിടൽ നിർവ്വഹിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ, സംസ്ഥാന കമ്മറ്റി അംഗം കെ ഷാജിമ, ജില്ലാ സെക്രട്ടറി ആർ എം രാജൻ,

നിർമ്മാണ കമ്മറ്റി ചെയർമാൻ ഇ അനിൽകുമാർ, ശാലിനി ബാലകൃഷ്ണൻ, ബിന്ദുസോമൻ, ഗീത മുല്ലോളി, സജിത ഷെറി, ഗണേശ് കക്കഞ്ചേരി ചന്ദ്രമതി, അരവിന്ദൻ വി, സൽജിത്ത് പ്രസംഗിച്ചു. സ്വാഗതസംഘം ജനൽ കൺവീനർ ഡി കെ ബിജു സ്വാഗതവും സി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.





































Discussion about this post