

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജിന്റെ ‘ഒരു വിദ്യാലയം ഒരു വീട്’ പദ്ധതിയുടെ ഭാഗമായി കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഭവനരഹിതനായ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ നിർവഹിച്ചു.

കോളേജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. കോളേജിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മുൻപ് കോളേജിലെ വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമ്മിച്ച് നൽകിയതും ഏറെ ശ്രദ്ധേയമായിരുന്നു.

എല്ലാ വർഷങ്ങളിലും ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയും കോളേജ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഒരുങ്ങുന്നു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സി പി സുജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജൻ പടിക്കൽ, ബഷീർ മായേരി, നസീർ ചാക്കണ്ടി, ജോഷി, ജിജു, എ വിനോദ് കുമാർ, പി മനു, വിദ്യ വിശ്വനാഥൻ, കെ വിനി, രൺദീപ് രവീന്ദ്രൻ പ്രസംഗിച്ചു. കെ ടി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും എം ഗഫൂർ നന്ദിയും പറഞ്ഞു.



Discussion about this post