തിരുവനന്തപുരം: ലോ കോളെജിലെ സംഘര്‍ഷത്തില്‍ എട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആക്രമിക്കപ്പെട്ട കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലോ കോളെജില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കോളെജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പറയുന്നു. സഫ്ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post