കീവ്: ആണവയുദ്ധം ഉദ്ദേശിച്ചിട്ടില്ലെന്നും, ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ആണവയുദ്ധം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും സെർജി ലാവ്റോവ് പറഞ്ഞു.
യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും റഷ്യ അറിയിച്ചു. ഉപാധികൾ യുക്രെയ്നു മുന്നിലുണ്ട്. റഷ്യ അതിനായി കാത്തിരിക്കുകയാണ്. യുക്രെയ്ന് സൈനീക പരിശീലനം നൽകുന്നത് പാശ്ചാത്യരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post