മൂടാടി: ഗ്രാമപഞ്ചായത്ത് 2021- 2 2 വാർഷിക പദ്ധതിയുടെ ഭാഗമായി കാർഷിക കർമസേനക്ക് അനുവദിച്ച മൂടാടി അരി ഉത്പാദക യൂനിറ്റ് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ ഭാഗമായി കൃഷി ഭവൻ സംഘടിപ്പിച്ച വിഡിയോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി നിർവ്വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹൻ, ടി കെ ഭാസ്കരൻ, എം പി അഖില, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, സംഘടനാ പ്രതിനിധികളായ കെ സത്യൻ, വി പി ഭാസ്കരൻ, സന്തോഷ് കുന്നുമ്മൽ, കെ എം കുഞ്ഞിക്കണാരൻ, പി എം ബി നടേരി, മോഹനൻ മാസ്റ്റർ, ഇ കെ കുഞ്ഞി മൂസ പ്രസംഗിച്ചു. കൃഷി ഓഫീസർ കെ വി നൗഷാദ് പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർ കെ പി ലത സ്വാഗതവും കർമസേന സെക്രട്ടറി എം വി ഗംഗാധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കാർഷിക പ്രദർശനവും നടന്നു.


Discussion about this post