മുംബൈ: തന്റെ സംഗീതം ബാക്കിയാക്കി വാനമ്പാടി ഈ ലോകത്തോട് വിട പറഞ്ഞു. കോവിഡ് ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ലതാ മങ്കേഷ്കറെ മരണം കവര്‍ന്നെടുത്തത്. കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു. 1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലത മങ്കേഷ്കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ പാടി. മലയാളത്തില്‍ നെല്ല് എന്ന ചിത്രത്തിലൂം ലത പാടിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരില്‍ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ല്‍ ഭാരതരത്ന നല്കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ലത ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.
Discussion about this post