മുംബൈ: കൊവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. ലത മങ്കേഷ്‌കറിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിക്കായി പ്രവേശിപ്പിച്ചു.
ഒരു മാസത്തിലേറെയായിചികിത്സയിലാണ്. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും മുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ആരോഗ്യനില വീണ്ടും വഷളായത്. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല.
Discussion about this post