കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലിൽ വൻ ഹെറോയിൻ വേട്ട. 1,500 കോടിരൂപ വിലവരുന്ന 220 കിലോ ഹെറോയിൻ പിടികൂടി. പുറംകടലിൽ ബോട്ടിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.
മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. തമിഴ്നാട്ടിൽ നിന്നുള്ള മീൻപിടിത്ത ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടുന്നത്. കോസ്റ്റ്ഗാർഡും ഡിആർഐയും ചേർന്നാണ് പരിശോധന നടത്തിയത്.
Discussion about this post