നന്തി ബസാർ: മദ്യനയം ഉദാരമാക്കുന്ന കേരള സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ചും മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ടും മൂടാടി പഞ്ചായത്ത് ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ നന്തിയിൽ വെച്ച് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. സംസ്ഥാന സിക്രട്ടറി ഉസ്സൈൻ കമ്മന ഉദ്ഘാടനം ചെയ്തു.

അഹമദ് ഫൈസി കടലൂർ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കവലാട്, റഷീദ് മണ്ടോളി, സജ്ന പിരിശത്തിൽ, ടി കെ നാസ്സർ, കുരളി കുഞ്ഞമ്മദ്, ടി പി മുംതാസ്, വി കെ കെ.അബ്ദുറഹിമാൻ, ബഷീർ കൂരളി, വി കെ ഇബ്രാഹിം ഹാജി, കെ പി ഇമ്പിച്ചി മമ്മു, പ്രസംഗിച്ചു.റഷീദ് മണ്ടോളി സ്വാഗതം പറഞ്ഞു.

Discussion about this post